ലാസ് വേഗസ്: ലാസ് വേഗസിലെ മൗണ്ടൻസ് എഡ്ജ് റീജണൽ പാർക്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ മർദിച്ചതായി ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിച്ചു. ഏഴ് കുട്ടികൾ ചേർന്ന് നടത്തിയ മർദ്ദനത്തിൽ യുവാവിന്റെ താടിയെല്ല് തകർന്നിരുന്നു.
2024 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കുട്ടികൾക്കെതിരേ മാത്രമല്ല, അവരുടെ മാതാപിതാക്കൾക്കെതിരേയും കൗണ്ടി ഭരണകൂടത്തിനെതിരേയും ഇരയായ യുവാവ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
നെവാഡ നിയമപ്രകാരം കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മാതാപിതാക്കളെ ഉത്തരവാദികളാക്കാൻ വ്യവസ്ഥയുണ്ട്. ഓരോ കുട്ടിയുടെയും മാതാപിതാക്കളിൽ നിന്നും 10,000 ഡോളർ വീതം പിഴ ഈടാക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പാർക്കിലെത്തുന്ന ഭൂരിഭാഗം കൗമാരക്കാരും ആരോഗ്യപരമായ കാരണങ്ങൾക്കല്ല, മറിച്ച് തങ്ങളുടെ വ്യക്തിത്വം മറച്ചുവയ്ക്കാനാണ് മുഖംമൂടികൾ ധരിക്കുന്നതംന്ന് നാട്ടുകാർ പറയുന്നു.
പാർക്കിലെ സ്ഥിരമായ ആക്രമണങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ല എന്നതിനാലാണ് കൗണ്ടി ഭരണകൂടത്തെയും കേസിൽ കക്ഷി ചേർത്തത്.